തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ച് പാര്‍ലമെന്റ്
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ചാംദിനത്തിലും സ്തംഭിച്ച് പാര്‍ലമെന്റ്. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ബഹളംവച്ചതോടെ ഇരുസഭകളും തിങ്കളാഴ്ചത്തേക്കു പിരിയുകയായിരുന്നു.
ലോക്സഭ രാവിലെ സമ്മേളിച്ചയുടന്തന്നെ കോണ്‍ഗ്രസ്, വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നിവര്‍ക്കൊപ്പം വിവിധ ആവശ്യങ്ങളുന്നയിച്ച് ടി.ഡി.പിയും അണ്ണാ ഡി.എം.കെ അംഗങ്ങളും മുദ്രാവാക്യങ്ങളുമായി എഴുന്നേറ്റു.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചതെങ്കില്‍ ആന്ധ്രപ്രദേശിനു പ്രത്യേക പദവിയാവശ്യപ്പെട്ടായിരുന്നു ടി.ഡി.പി, വൈ.എസ്.ആര് കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം. കാവേരി നദീജലം കൈകാര്യംചെയ്യുന്നതിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു അണ്ണാ ഡി.എം.കെയുടെ ആവശ്യം. ഇതോടെ സഭ നിര്‍ത്തിവച്ച സ്പീക്കര്‍ സുമിത്രാമഹാജന്, അല്‍പ്പ നേരം കഴിഞ്ഞ് നടപടികള്‍ പുനരാരംഭിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയിലും സമാനസാഹചര്യമാണ് ഉണ്ടായത്. സഭാനടപടികളിലേക്കു കടക്കാനാകാത്ത വിധം ബഹളം രൂക്ഷമായതോടെ സഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."