HOME
DETAILS
MAL
'സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം'
backup
March 09 2018 | 22:03 PM
കൊല്ലം: ഡോ. ഹാദിയയും ചാത്തിനാംകുളം മുസ്്ലിം ജമാഅത്ത് അംഗം ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി തീരുമാനം റദ്ദ് ചെയ്ത സുപ്രിംകോടതി വിധി സ്വാഗതാര്‍ഹവും വിവാഹം നടത്തിക്കൊടുക്കാനുള്ള മഹല്ലുകളുടെ അധികാരത്തിനുള്ള അംഗീകാരം കൂടിയാണെന്ന് ചാത്തിനാംകുളം മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോടതിവിധി ഈ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയവര്‍ക്കും നുണ പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയും തട്ടികൂടിയ വിവാഹമാണെന്ന വാദത്തെ അസ്ഥിരപ്പെടുത്തുന്നതുമാണ്.
യോഗത്തില്‍ ജമാഅത്ത് വൈസ് പ്രസിഡന്റുമാര്‍ക്ക് അബ്ദുല്‍ സലാം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് ഹനീഫ, ഖജാഞ്ചി എം.എം.കെ മുഹമ്മദ് ബഷീര്‍, കെ അബ്ദുല്‍ സലാം, വൈ അബ്ദുല്‍ റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."