തീയറ്ററുകളില്‍ പ്രേക്ഷകരെത്തുന്നില്ലെന്ന് ബാലചന്ദ്ര മേനോന്‍
കൊച്ചി:സംസ്ഥാനത്തെ സിനിമാ തിയറ്റകളുടെ അവസ്ഥ ഏറെ ദയനീയമാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ചലച്ചിത്രങ്ങള്‍ തീയറ്ററുകളില്‍ വരുന്നതും പോകുന്നതും അറിയുന്നില്ല. തിയറ്റുകളിലേക്ക് എത്തിനോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.
സനിമാ പ്രവര്‍ത്തകരാണോ പ്രേക്ഷകരാണോ ഇത്തരം അവസ്ഥ സംജാതമാക്കുന്നതെന്നറിയില്ല. തിയറ്ററുകളില്‍ ഈച്ച പോലും കയറാത്ത അവസ്ഥ മാറേണ്ടിയിരിക്കുന്നു.മിനിമം ഗ്യാരന്റി പോലുമില്ലാത്ത അവസ്ഥയാണ് ചലച്ചിത്രങ്ങള്‍ക്ക്.മുക്കിനും മൂലയ്ക്കും നിരവധി സിനിമ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും തിയറ്ററുകള്‍ കാലിയാണ്. ഈ ദുരവസ്ഥ മാറിയാല്‍ മാത്രമെ സിനിമാ മേഖലയ്ക്ക് നല്ലകാലം വരുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നല്ല സിനിമകളുണ്ടാകാത്തതിനാലാണോ തിയറ്ററുകള്‍ ശൂന്യമാകുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അര്‍ഹിക്കുന്നവര്‍ക്ക് തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ഇത്തിരി നേരം ഒത്തിരി കാര്യം'എന്ന തന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്നു എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൃതി പുസ്‌തോകോത്സസവ വേദിയില്‍ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ട്... ആക്ഷന്‍, മ്യൂസിങ്‌സ് ഓഫ് എ മൂവി മേക്കര്‍ എന്ന പേരിലാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പുസ്തകം പ്രകാശനം ചെയ്യും. സ്പാനിഷ് കവി ഡീഗോ വല്‍വെരേദേ വില്ലെന ആദ്യ പ്രതിയേറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊണാര്‍ക് പബ്ലിഷേര്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പബ്ലിഷര്‍ കെ.പി.ആര്‍. നായരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."