എം.ജി സര്‍വകലാശാല കലോത്സവത്തിനു തിരിതെളിഞ്ഞു
കൊച്ചി: മഹാത്മാഗാന്ധി സര്‍കലാശാല കലോത്സവം 'അശാന്തം 2018'ന് തിരിതെളിഞ്ഞു. കലോത്സവത്തിന്റെ പ്രധാനവേദിയായ എറണാകുളം രാജേന്ദ്രമൈതാനിയില്‍വച്ച് സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ അരുണ്‍ കെ.എം ഉദ്്ഘാടന ചടങ്ങിനു അധ്യക്ഷത വഹിച്ചു.
പ്രൊഫ.എം.കെ സാനു മാഷ് ചടങ്ങില്‍ മുഖ്യാഥിതിയായി. വിശാല കൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍മാനും കലോത്സവം സംഘാടകസമിതിയുടെ ചെയര്‍മാന്‍ കൂടി ആയ സി.എന്‍ മോഹനന്‍ കഴിഞ്ഞ ദിവസത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച അര്‍ജുനന്‍ മാഷിനും പ്രത്യേക ജൂറി പരാമര്‍ശത്തിനു അര്‍ഹയായ ചലച്ചിത്ര താരം വിനീത കോശിയെയും സംഘാടക സമിതിയുടെ പേരില്‍ ആദരിച്ചു .
ഹൈബി ഈഡന്‍ എം.എല്‍.എ , സിന്‍ഡിക്കേറ്റ് അംഗം ഡോ.എം.എസ് മുരളി, സിനിമാ നിര്‍മാതാവായ വൈശാഖന്‍, ഡോ.കെ.എന്‍ കൃഷ്ണകുമാര്‍, ചലച്ചിത്ര സംവിധായക റോഷ്‌നി ദിനകര്‍, അജിത്ത് കെ, എ.ജി.യു വൈസ് ചെയര്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എം.ജി.യു ജനറല്‍ സെക്രട്ടറി ശില്‍പ സുരേന്ദ്രന്‍ ചടങ്ങിനു നന്ദി പറഞ്ഞു. ഉദ്ഘാടന ദിവസമായ ഇന്നലെ മുഖ്യ വേദിയായ അശാന്തന്‍ നഗറില്‍ തിരുവാതിര മത്സരമാണ് നടന്നത്. മഹാരാജാസ് കോളേജിലെ ഗൗരി ലങ്കേഷ് നഗറില്‍ മൈമും, ഗവ ലോ കോളേജിലെ മധു നഗറില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരവും നടന്നു.
എന്നാല്‍ ആദ്യ ദിനം തന്നെ മത്സരങ്ങള്‍ വൈകിയത് മത്സാര്‍ഥികളെ ബുദ്ധിമുട്ടിലാക്കി. പ്രധാനവേദിയില്‍ വൈകിട്ട് 7.30ന് തുടങ്ങേണ്ട തിരുവാതിരകളി മത്സരം ഒന്നരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മറ്റ് മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."