മത്സ്യത്തൊഴിലാളി ഭവനപദ്ധതി: ആദ്യഗഡു വിതരണം ഇന്ന്
ആലപ്പുഴ: ഭൂരഹിതഭവനരഹിത മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിപ്രകാരം അമ്പലപ്പുഴ മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ ഭൂരേഖ കൈമാറ്റവും ഭവന നിര്‍മാണത്തിനുള്ള ആദ്യ ഗഡു ചെക്ക് വിതരണവും രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറവൂര്‍ ഇ.എം.എസ്.കമ്മ്യൂനിറ്റി ഹാളില്‍ നിര്‍വഹിക്കും.
ഭൂരഹിത-ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിവാങ്ങി വീട് നിര്‍മിക്കുന്ന പദ്ധതിപ്രകാരം സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ഭവന നിര്‍മാണത്തിന് നാല് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഈ സാമ്പത്തിക വര്‍ഷം മത്സ്യവകുപ്പ് വഴി 750 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയില്‍ കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് പല ക്യാംപുകളിലും വാടക വീടുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരാണ് പ്രധാന ഗുണഭോക്താക്കള്‍.
120 യൂനിറ്റുള്ളതില് 40 ഗുണഭോക്താക്കള്‍ സ്ഥലം വാങ്ങി വീട് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ഗുണഭോക്താക്കള്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളിലാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷനായ ചടങ്ങില്‍ മത്സ്യഫെഡ് ചെയര്മാന് പി.പി ചിത്തരഞ്ജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍, പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണാ പ്രതാപന്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധന്, ബിബി വിദ്യാനന്ദന്‍, വി.കെ വിശ്വനാഥന്, എ. ഓമനക്കുട്ടന്, ഇ.കെ ജയന്, എസ്. സുബാഹു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."