മലയോര കര്‍ഷകരെ ദുരിതത്തിലാക്കി വനം വകുപ്പിന്റെ പ്രതികാര നടപടി
നെന്മാറ: സംസ്ഥാനത്ത് ഭരണത്തിലേറിയ സര്‍ക്കാറുകളൊക്കെ മലയോര കര്‍ഷകരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മലയോര മേഖലകളിലെ കര്‍ഷകരോട് വനം വകുപ്പിന്റെ അവഗണനകള്‍ തുടര്‍ക്കഥയാവുകയാണ്. ജില്ലയിലെ മലയോര മേഖലകളായ നെന്മാറ, നെല്ലിയാമ്പതി, വടക്കഞ്ചേരി, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, എടത്തനാട്ടുകര എന്നിവിടങ്ങളിലെ മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് വനം വകുപ്പിന്റെ സഹായ ഹസ്തങ്ങളലില്ലാതെ ദുരിതത്തിലായിരിക്കുന്നത്.
മലയോര മേഖലകളിലെ ഭൂമികളില്‍ ജണ്ട നിര്‍മാണത്തിന്റെ കൈവശ രേഖകളുടെ പേരിലുമൊക്കെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ മലയോര മേഖല കര്‍ഷകരെ ചൂഷണം 2017 വരെ മേഖലകളില്‍ താമസിക്കുന്നവര്‍ കൃത്യമായി നികുതിയടച്ചും കൈവശാവകാശ രേഖകള്‍ കൈയ്യിലുള്ളതുമായവരുടെ ഭൂമിയാണ് വനം വകുപ്പ് വനമാണെന്നു കാണിച്ച് നോട്ടീസ് നല്‍കുന്നത്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരെല്ലാം ദുരിതത്തിലായിരിക്കുകയാണ്.
ഇതുമൂലം ഇവിടങ്ങളിലെല്ലാം കാലങ്ങളായി എല്ലാ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിട്ടും താമിസിക്കുന്നവര്‍ തങ്ങളുടെ വീടും പുരയിടവും നഷ്ടമാകുമോയെന്ന ഭീതിയിലാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കല്ലടിക്കോട് മേഖലയിലെ കാലങ്ങളായി കൈവശമുണ്ടായിരുന്ന കൃഷി ഭൂമി ഉടമസ്ഥരില്‍ നിന്നും വനഭൂമിയാണെന്ന് പറഞ്ഞ് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്ന് മുന്നൂറോളം വരുന്ന റബ്ബര്‍ തൈകള്‍ ഇതിന്റെ പേരില്‍ നശിപ്പിച്ചിരുന്നു. 1974ല്‍ പട്ടയം ലഭിച്ചതും 2010 ല്‍ വനം വകുപ്പ് എന്‍.ഒ.സി നല്‍കുകയും ചെയ്ത ഇത്തരം ഭൂമിയിലും വനം വകുപ്പിന്റെ പ്രതികാര നടപടികള്‍ തുടരുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ മലയോര മേഖലകളില്‍ താമസിക്കുന്ന ചിലയിടങ്ങളിലെ സ്ഥലത്തിന്റെ അതിര്‍ത്തികള്‍ വനപ്രദേശമല്ലെന്നും സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുമ്പോഴും വനം വകുപ്പിന്റെ വനമാണെന്ന സാക്ഷ്യത്തിനു മുന്നില്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
ഇത്തരത്തില്‍ വനം വകുപ്പിന്റെ പ്രതികാര നടപടികള്‍ അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിലും തുടര്‍ക്കഥയാവുകയാണ്. വനം വകുപ്പിന്റെ ഇത്തരം നടപടികളില്‍ അതിര്‍ത്തി താലൂക്ക് ഗ്രാമ സഭകളല്‍ പരാതി പറഞ്ഞിട്ടും ഇതിനെതിരേ മുഖം തിരിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതെന്നാണ് കര്‍ഷക ഭാഷ്യം.
സര്‍ക്കാര്‍ മലയോരമേഖലയിലെ കര്‍ഷകര്‍ക്കായി പലതും ചെയ്യുമെന്നും പ്രഖ്യാപിച്ചെങ്കിലും മൃഗങ്ങളോട് കാട്ടുന്ന നീതി പോലും വനം വകുപ്പും സര്‍ക്കാരും മലയോര കര്‍ഷകരോട് കാണിക്കുന്നില്ലെന്നാണ് ആരോപണം. ഇതിനുപുറമെ നികുതി ഈടാക്കുന്നതില്‍ റവന്യൂ വകുപ്പും മലയോരമേഖല കര്‍ഷകരോട് അനീതിയാണ് കാണിക്കുന്നതെന്നും മലയോര കര്‍ഷകരെ ദുരിതത്തിലാക്കുന്ന ഇത്തരം നടപടികളില്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ കര്‍ഷകരോടുള്ള അനഗണനകള്‍ അവസാനിപ്പിക്കണമെന്നുമുള്ള മലയോര കര്‍ഷകരുടെ ആവശ്യമുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."