HOME
DETAILS

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

  
November 12, 2024 | 4:28 PM

 Ihsan Platform Saudi Arabia Charity Fundraiser

റിയാദ്: സഊദി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച ദേശീയ പ്ലാറ്റ്‌ഫോമായ 'ഇഹ്‌സാന്‍' 850 കോടി റിയാല്‍ സമാഹരിച്ചു. 2021ല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് ശേഷമുള്ള സംഭാവനകളുടെ കണക്കാണിത്. ദാതാക്കളുടെ എണ്ണം 1.67 കോടിയായി.

പങ്കാളികളായ സിവില്‍ സൊസൈറ്റി സംഘടനകളുടെ എണ്ണം 2121 ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംഭാവനകളുടെ തോതിലുണ്ടായ വര്‍ധന നിരക്ക് സെക്കന്‍ഡില്‍ മൂന്ന് സംഭാവനകള്‍ എന്ന നിരക്കില്‍ 41 ശതമാനം ആയി ഉയര്‍ന്നു. അറഫ ദിനത്തിലാണ് 2024 ലെ ഏറ്റവും ഉയര്‍ന്ന സംഭാവനകളുടെ പ്രവാഹമുണ്ടായത്, 1791349 ആയിരുന്നു അന്നത്തെ സംഭാവനകള്‍.

സഊദിയിലെ ആദ്യത്തെ വഖഫ് ആശുപത്രിയായ അല്‍സലാം എന്‍ഡോവ്‌മെന്റ് പദ്ധതി ആണ് 2024ല്‍ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ പ്രോഗ്രാമുകളില്‍ ശ്രദ്ധേയമായത്. അല്‍ സലാം ആശുപത്രി സ്ഥിതിചെയ്യുന്നത് മദീന മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് മുറ്റത്തിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാനവും സുപ്രധാനവുമായ സ്ഥലത്താണ്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണങ്ങള്‍ നല്‍കുന്നതില്‍ അല്‍സലാം ആശുപത്രി ശ്രദ്ധ ചെലുത്തുന്നു. പ്രതിവര്‍ഷം 10 ലക്ഷത്തിലധികം സന്ദര്‍ശകര്‍ക്കും ആഴ്ചയില്‍ 4000 എമര്‍ജന്‍സി കേസുകള്‍ക്കും പ്രതിവാരം 300 തീവ്രപരിചരണ കേസുകള്‍ക്കും പ്രതിവാരം 400 ഡയാലിസിസിനും ആശുപത്രി സേവനം നല്‍കുന്നു.

The Ihsan platform in Saudi Arabia has successfully raised 850 crore riyals for charitable causes, demonstrating the nation's commitment to generosity and kindness. This remarkable feat highlights the impact of collective efforts in making a difference in the lives of those in need.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  18 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  a day ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  a day ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  a day ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  a day ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  a day ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  a day ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  a day ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  a day ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  a day ago