HOME
DETAILS

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

  
November 12, 2024 | 4:58 PM


ദുബൈ:  നഗരത്തിന്റെ ട്രാം യാത്രയ്ക്ക് പത്താണ്ട്. ഇതിനോടകം 6 കോടി ജനങ്ങളാണ് ട്രാം യാത്ര നടത്തിയത്. ഇതുവരെ സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്ററും. ദുബൈയിലെ പൊതുഗതാഗത സൗകര്യങ്ങളുടെ പ്രൗഢി കൂടിയാണ്, 42 മിനിറ്റ് യാത്രയില്‍ 11 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാം. അല്‍ സുഫൗഹ് സ്‌റ്റേഷനില്‍ നിന്നു തുടങ്ങി ജുമൈറ ലേക്ക് ടവേഴ്‌സ് സ്റ്റേഷനില്‍ അവസാനിക്കുന്ന യാത്രയില്‍ എത്രയോ ആയിരങ്ങളെ ട്രാം വിവിധ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കുന്നു.

പാം ജുമൈറ, ദുബൈ നോളജ് വില്ലേജ്, മീഡിയ സിറ്റി, ജെബിആര്‍, ദുബൈ മറീന അങ്ങനെ തുടരുന്നു യാത്രയില്‍ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ട്രാമുകള്‍. ദുബൈ മെട്രോ, ബസ്, ടാക്‌സി, സൈക്കിള്‍ എന്നീ ഗതാഗത മാര്‍ഗങ്ങളുമായി സംയോജിച്ചാണ് ട്രാം സര്‍വീസ് നടത്തുന്നത്. 7 വീതം കംപാര്‍ട്‌മെന്റുകളുള്ള 11 ട്രാമുകളാണ് സര്‍വീസ് നടത്തുന്നത്. ഗോള്‍ഡ്, സില്‍വര്‍ ക്ലാസുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായ കോച്ചുകളും ട്രാമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Celebrating a decade of efficient transportation, Dubai's tram network has revolutionized the way residents and tourists navigate the city, offering a convenient and scenic ride along Dubai's iconic coastline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  2 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  2 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  2 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  2 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  2 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  2 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  2 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  2 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്താൻ വേണ്ടത് വെറും നാല് റൺസ്; വമ്പൻ നേട്ടത്തിനരികെ വൈഭവ്

Cricket
  •  2 days ago