HOME
DETAILS
MAL
ലൈറ്റ് മെട്രോ: സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്
backup
March 10 2018 | 07:03 AM
കോഴിക്കോട്: ലൈറ്റ് മെട്രോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. തിരുവനന്തപുരത്തും കോഴിക്കോടും ബഹുജന പങ്കാളിത്തത്തോടെ സമരം നടത്തും. ഇന്ന് കോഴിക്കോട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ധാരണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം.
സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്ന് കഴിഞ്ഞ ദിവസം ഡി.എം.ആര്.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നത്. ഇ. ശ്രീധരനെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."