വീരേന്ദ്രകുമാറിന്റെ പാപ്പരത്തം സോഷ്യലിസ്റ്റുകള്‍ തിരിച്ചറിയണം: എ.എസ് രാധാകൃഷ്ണന്
കോഴിക്കോട്: ഇല്ലാത്തപാര്ട്ടിയുടെ പേരില്‍ പ്രകടനം നടത്തുകയും വ്യാജമായി കൊടി ഉപയോഗിക്കുകയും ചെയ്യുന്ന എം.പി വീരേന്ദ്രകുമാറിന്റെ പാപ്പരത്തം സോഷ്യലിസ്റ്റുകള്‍ തിരിച്ചറിയണമെന്ന് ജനതാദള്‍ യുനൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എ.എസ് രാധാകൃഷ്ണന്.
പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ലാത്ത മുതലാളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ പിന്നാമ്പുറ ഇടപാടുകള്‍ സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ജനതാദള്‍ യുനൈറ്റഡിന് സ്വതന്ത്രനിലപാടാണുള്ളത്.
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്കിയതിനാല് ഇവര്‍ക്കിനി ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
12ന് രാവിലെ പത്തിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ജനതാദള്‍ യുനൈറ്റഡ് ജില്ലാ കണ്വന്ഷന് ദേശീയ ജന. സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."