ഇസ്റാഈല്‍ സൈന്യം ഫലസ്തീനിയെ വെടിവച്ച് കൊന്നു
വെസ്റ്റ് ബാങ്ക്: മാനസിക ദൗര്‍ബല്യമുള്ള ഫലസ്തീന് യുവാവിനെ ഇസ്റാഈല്‍ സൈന്യം വെടിവച്ചുകൊന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബാബ് അല്‍ സവിയിയില് നടത്തിയ വെടിവയ്പില്‍ മുഹമ്മദ് സൈന്‍ അല്‍ ജാബിരിയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ജറൂസലം ഇസ്റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതിനെതിരേ നടന്ന പ്രതിഷേധത്തിനിടെയാണ് സൈന്യം വെടിയുതിര്‍ത്തത്. മാനസിക ദൗര്‍ബല്യത്തോടൊപ്പം സംസാരിക്കാനും പ്രയാസമുള്ളയാളായിരുന്നു മുഹമ്മദെന്ന് അദ്ദേഹത്തിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് സൈന്യം പറഞ്ഞു.
മുഹമ്മദിന്റെ ഖബറടക്കത്തിന് ശേഷം നടന്ന പ്രതിഷേധത്തില്‍ നൂറ്കണക്കിന് ഫലസ്തീനികള്‍ പങ്കെടുത്തു. തുടര്‍ന്ന് സൈന്യവുമായി നടന്ന ഏറ്റമുട്ടലില്‍ 12ല്‍പരം ഫലസ്തീനികള്‍ക്കും ഒരു ഇസ്റാഈല്‍ സൈനികനും പരുക്കേറ്റു.
ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും ഫലസ്തീനില്‍ യു.എസിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."