HOME
DETAILS

ഇനി അടുക്കള പൂട്ടാം

  
backup
June 02 2016 | 04:06 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82

കഴിഞ്ഞദിവസം പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ ഗാര്‍ഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള പാചകവാതകത്തിനും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോളിന് 2.5 രൂപയും ഡീസലിന് 2.26 രൂപയും വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു സാധാരണജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്ന തീരുമാനവുമായി ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 50 ഡോളറായതിനെ തുടര്‍ന്നും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കു കുറഞ്ഞതിനാലുമാണു വിലവര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ ന്യായം.


എന്നാല്‍ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴും രാജ്യത്ത് അടിക്കടി ഇന്ധനവിലയും പാചകവാതകവിലയും വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഇതിനെന്തു ന്യായമാണു നിരത്താനുള്ളത്. കഴിഞ്ഞമാസമാണു പാചകവാതകത്തിനു വിലവര്‍ധിപ്പിച്ചത്. ഒരുമാസം തികയുംമുന്‍പേ വീണ്ടും വില വര്‍ധിപ്പിക്കാന്‍ ഒരു മടിയുമുണ്ടായില്ല. ഇതില്‍നിന്ന് സാധാരണക്കാരോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണു രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നതു വ്യക്തമായി.
അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവര്‍ധന കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാത്ത സ്ഥിതിയാണ്. ഭീമമായ വിലകൊടുത്തു ഡീസല്‍ വാങ്ങി മീന്‍പിടിക്കാന്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്കാവില്ല. കിട്ടുന്ന മീനിനു വലിയ വില ഈടാക്കാന്‍ അവര്‍ ബാധ്യസ്ഥരാകേണ്ടിവരും. വലിയവിലകൊടുത്തു മീന്‍വാങ്ങാന്‍ നാട്ടുകാര്‍ക്ക് എന്നും കഴിയില്ല. ഇതുകാരണം പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാറില്ല. മീന്‍വറുതിക്കും മത്സ്യത്തൊഴിലാളികളെ നിത്യദുരിതത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും തള്ളിവിടുന്നതിനും ഇടയ്ക്കിടെയുണ്ടാകുന്ന ഡീസല്‍ വിലവര്‍ധനവിനു വലിയ പങ്കുണ്ട്.


നിത്യോപയോഗസാധനവില കുത്തനെ ഉയരുന്നതിനും എണ്ണവിലവര്‍ധനവാണു കാരണം. ഇതിനൊക്കെ പുറമെയാണ് സാധാരണക്കാരന്റെ അടുക്കള പൂട്ടിക്കാന്‍ കാരണമാകുന്ന പാചകവാതകവിലയുടെ വര്‍ധന. കഴിഞ്ഞ മെയ് മാസത്തില്‍ പാചകവാതകവില കൂട്ടിയതാണ്. ജൂണ്‍ തുടക്കത്തില്‍ത്തന്നെ വീണ്ടും കൂട്ടി. അടുത്തമാസവും ഇതു പ്രതീക്ഷിക്കാം. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 23 രൂപയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവു നല്‍കേണ്ടത്് 569രൂപയും 50 പൈസയും. അതായത് 570 രൂപ.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. മൊത്തം വില 1570 രൂപ. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവരെയാണിതു ബാധിക്കുക. ഇന്ധനവില വര്‍ധിക്കുമ്പോള്‍ ഭക്ഷണസാധനങ്ങളുടെ വിലകൂട്ടാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാവും. പലവ്യഞ്ജന വിലക്കയറ്റത്തിനു പുറമേ ഹോട്ടല്‍ ഭക്ഷണ വിലകൂടി വര്‍ധിക്കുമ്പോള്‍ രാജ്യത്തെ ഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലേയ്ക്കാണു താഴ്ന്നുപോവുക. പാവങ്ങളോടും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണു സര്‍ക്കാര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. എത്ര വിലവര്‍ധിപ്പിച്ചാലും സാധാരണക്കാര്‍ക്കുവേണ്ടി ആരും ശബ്ദിക്കുകയില്ലെന്ന ധൈര്യത്തിലാണ് ഇടയ്ക്കിടെ ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിപ്പിക്കുന്നത്.


കള്ളപ്പണക്കാരെയും പൂഴ്ത്തിവെപ്പുകാരെയും പുകച്ചുപുറത്തുചാടിക്കുമെന്നും കള്ളപ്പണം പിടിച്ചെടുത്തു സാധാരണക്കാരന്റെ അക്കൗണ്ടില്‍ വരവുവയ്ക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോദി ഓരോമാസം കഴിയുമ്പോഴും ഇന്ധനവില വര്‍ധിപ്പിച്ചു സാധാരണക്കാരന്റെ അടുക്കള പൂട്ടിക്കുന്നതിനാണു ധൃതികാണിക്കുന്നത്. ബാങ്കുകളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കോര്‍പ്പറേറ്റുകള്‍ ഒരു നയാപൈസ തിരിച്ചടയ്ക്കാതെ സസുഖം കഴിയുമ്പോള്‍ പാവപ്പെട്ടവന്റെ അടുക്കള പൂട്ടുമെന്നതില്‍ എന്തിനു സംശയിക്കണം. പൊതുമേഖലാ ബാങ്കില്‍നിന്ന് 5000 കോടിയിലധികം രൂപ കടമെടുത്തു ലണ്ടനിലേയ്ക്കു കടന്ന വിജയ്മല്യക്കെതിരേ ചെറുവിരലനക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.


സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു മാതം വിജയ്മല്യ 1600 കോടി രൂപ നല്‍കാനുണ്ട്. അതു തിരിച്ചുപിടിച്ചിട്ടും കള്ളപ്പണക്കാരുടെ കള്ളപ്പണം പിടിച്ചെടുത്തിട്ടും പോരായിരുന്നോ കൂടെക്കൂടെയുള്ള ഇന്ധനവില വര്‍ധന. ഇന്ധനവില വര്‍ധനവിലൂടെ കോടികളാണു സര്‍ക്കാര്‍ പിഴിയുന്നത്. സഊദി അറേബ്യപോലും എണ്ണയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികാടിത്തറ പൊളിച്ചെഴുതുമ്പോഴാണു ലോകത്ത് ഏറ്റവും കുറച്ചു എണ്ണയുല്‍പാദിപ്പിക്കുന്ന ഇന്ത്യ എണ്ണയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികം ക്രമപ്പെടുത്തുന്നതും സാധാരണക്കാരെ ഇന്ധനവില വര്‍ധനവിനാല്‍ ഇടയ്ക്കിടെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago