വിദ്യാര്‍ത്ഥികളോട് വേണ്ടായിരുന്നു ഈ ക്രൂരത
കഴിഞ്ഞദിവസം കാസര്‍കോടു നിന്നു ബൈക്കില്‍ നാട്ടിലേയ്ക്കു മടങ്ങുന്നേരം കണ്ട കാഴ്ച്ച വല്ലാതെ വേദനിപ്പിച്ചു. ഉച്ചസമയത്ത് ചെമ്മനാട്, ചളിയങ്കോട്, മേല്‍പ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ കുടയും പിടിച്ച് ഉച്ചസമയത്ത് നടന്നുനീങ്ങുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനികളെ കാണാനിടയായി. ചിലര്‍ക്കു കുടയുണ്ടായിരുന്നില്ല. ശക്തമായ വേനല്‍ കത്തിയാളുന്നുണ്ട്. മനസ്സില്‍ പരീക്ഷാച്ചൂടുമുണ്ടാകും.
വിദ്യാര്‍ഥികള്‍ക്കു വേണ്ട പരിഗണന നല്‍കിയെന്ന കൊട്ടിഘോഷിക്കുന്ന വിദ്യഭ്യാസവകുപ്പ് ഈ ചെയ്യുന്നതു ക്രൂരതയല്ലേ. ദിനങ്ങള്‍ ഒരുപാടുണ്ട്. ഇത്രയും ചൂടുള്ള ഉച്ചസമയം തന്നെ പരീക്ഷവയ്ക്കണമായിരുന്നോ. ഉച്ചനേരത്തു പരീക്ഷ കഴിഞ്ഞു തിരിച്ചുവരുകയാണെങ്കില്‍ മനസ്സിലെ നീറ്റലെങ്കിലും ഒഴിയുമായിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലെയും ചൂട് ഒരുപോലെയല്ലെന്നു സാമാന്യപരിജ്ഞാനമുള്ളവര്‍ക്ക് അറിയണമല്ലോ. പാലക്കാട് ജില്ലയില്‍ പല വര്‍ഷങ്ങളും നിരോധാജ്ഞവരെ പുറപ്പെടുവച്ചതു കണ്ടതല്ലേ. എന്നിട്ടും ഉച്ചനേരത്തുതന്നെ പരീക്ഷ നടത്തുന്നതിലുള്ള യുക്തിയെന്താണ്.
മാനസികപിരിമുറുക്കത്തോടെ പരീക്ഷയ്ക്കു പോവുന്നവര്‍ക്കു വേനല്‍ച്ചൂടും കൂടിയാവുമ്പോള്‍ സഹിക്കാവുന്നതിലപ്പുറമാണ്. അതുകൊണ്ട് വിദ്യാര്‍ഥികളുടെ മാനസികനില പരിഗണിച്ചെങ്കിലും വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."