അതിരപ്പിള്ളി: സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിയോട് സി.പി.ഐക്കുള്ള വിയോജിപ്പില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നത് പരിശോധിക്കണം. സി.പി.ഐ പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുതപദ്ധതികള്‍ക്ക് എതിരാണ്. കമ്മ്യൂണിസ്റ്റുകാര്‍ പരിസ്ഥിതി സംരക്ഷകരാണ്. പുതിയ കാലത്ത് സൗരോര്‍ജമാണ് അഭികാമ്യം.
കേരളത്തിന്റെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ മേഖലയില്‍ ലഭ്യമായ ആധുനിക സംവിധാനങ്ങളെല്ലാം ഉപയോഗിക്കാന്‍ സാധ്യമാകണം. വൈദ്യുതി ഉല്‍പാദന, വിതരണ മേഖലയില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എസ്. വിജയന്‍ അധ്യക്ഷനായി. ടി.വി ബാലന്‍, എം.പി ഗോപകുമാര്‍, പി. ബാലകൃഷ്ണപിള്ള, ടി. സജീന്ദ്രന്‍, കെ.വി സൂരി, പി. വിജയരാഘവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."