HOME
DETAILS
MAL
കവി മൈക്കേല്‍ മധുസൂദനന്റെ പ്രതിമ വികൃതമാക്കി
backup
March 12 2018 | 03:03 AM
കൊല്‍ക്കത്ത: ബംഗാളിന്റെ നവോഥാനത്തിന് വലിയ പങ്കുവഹിച്ച കവി മൈക്കേല്‍ മധുസൂദനന് ദത്തിന്റെ പ്രതിമ വികൃതമാക്കി. 19ാം നൂറ്റാണ്ടിലെ വിഖ്യാത കവിയുടെ പ്രതിമ പൂര്‍വ ബര്‍ദമാന്‍ ജില്ലയിലെ റാണിഗഞ്ചിലാണ് സ്ഥാപിച്ചിരുന്നത്. പ്രതിമയുടെ മുഖം ചുവന്ന ചായം പൂശിയാണ് അജ്ഞാതര്‍ വികൃതമാക്കിയത്. സംഭവം വിവാദമായതോടെ അസന്‍സോള്‍ മുനിസിപ്പല്‍ അധികൃതരെത്തിയാണ് പ്രതിമ വൃത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."