HOME
DETAILS
MAL
വിദ്വേഷ പ്രസംഗം: ബിഹാര്‍ ബി.ജെ.പി നേതാവിനെതിരേ കേസ്
backup
March 12 2018 | 03:03 AM
പട്ന: തെരഞ്ഞെടുപ്പില്‍ വര്‍ഗീയത ഉയര്‍ത്തിവിട്ട് വോട്ട് തട്ടാന്‍ ശ്രമം നടത്തിയ ബിഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ നിത്യാനന്ദ റായിക്കെതിരേ പൊലിസ് കേസെടുത്തു. ഇന്നലെ അരാരിയ ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നിത്യാനന്ദ പ്രകോപന പരമായ പ്രസംഗം നടത്തിയത്.
അരാരിയയില്‍ മത്സരിക്കുന്ന ആര്.ജെ.ഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം വിജയിച്ചാല്‍ മണ്ഡലത്തില്‍ ഐ.എസ് സ്വാധീനതയുണ്ടാകുമെന്നായിരുന്നു നിത്യാനന്ദ പ്രസംഗിച്ചത്. ഇതിനെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെ പൊലിസ് കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."