ഖാദി നിര്‍മാണ മേഖല പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ഖാദി വ്യവസായ മേഖലയില്‍ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 33 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടും തൊഴില്‍ മേഖലയില്‍ ഏഴുലക്ഷത്തിന്റെ കുറവുണ്ടായതായി വിലയിരുത്തല്‍. ഖാദിമേഖലയില്‍ 11.6 ലക്ഷം തൊഴിലാളികളുണ്ടായിരുന്നത് 2015-16നും 2016-17നും ഇടയില്‍ 4.6 ലക്ഷമായി കുറഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. തൊഴിലാളികള്‍ ഈ വ്യവസായ രംഗത്തുനിന്ന് വിട്ടുപോകുന്നതിന് പ്രധാന കാരണം ആധുനികവല്‍കരണം ഇല്ലാത്തതാണ്. ഖാദി ഉല്‍പാദനം 31.6 ശതമാനം വര്‍ധിച്ചപ്പോള്‍ വില്‍പനയിലുണ്ടായ വളര്‍ച്ച 33 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ചര്‍ക്ക, പരമ്പരാഗതമായ രീതിയിലുള്ള നെയ്ത്ത് ഉപകരണങ്ങള്‍ എന്നിവ ഇല്ലാത്തതുകാരണം പലരും ഈ തൊഴില്‍ മേഖലയില്‍ നിന്ന് വിട്ടുപോകുകയാണെന്നും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡും പറയുന്നു. ഈ രംഗത്ത് കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന്റെ അവഗണനയാണ് ഖാദി മേഖലയുടെ മുരടിപ്പിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."