ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേയുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
കെല്ലൂര്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എസ്.വൈ.എസ് കെല്ലൂര്‍ പാലച്ചാല്‍ കണ്വന്ഷന് ആവശ്യപ്പെട്ടു.
ഈമാസം 14ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനും ഏപ്രില്‍ 20ന് പനമരത്ത് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാനും കണ്വന്ഷന് തീരുമാനിച്ചു.ഖത്തീബ് മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി.
മേഖല പ്രസിഡന്റ് അബ്ദുല്ല മൗലവി ആദര്‍ശ വിശദീകരണം നടത്തി. മഹല്ല് സെക്ര. കാട്ടില്‍ ഉസ്മാന്, പുഴക്കല്‍ ഇബ്രാഹിം ഫൈസി, കെ.എം മമ്മൂട്ടി, നിസാര്‍ കുണ്ടാല സംസാരിച്ചു.ഭാരാവാഹികളായി സി.കെ അബ്ദുല്‍ മജീദ് ദാരിമി (പ്രസി.), കാഞ്ഞായി ഇബ്രാഹിം (വൈ.പ്രസി.), കോളിക്കല്‍ ഇസ്മായില്‍(ജന.സെക്ര.), മമ്മുട്ടി തോട്ടുങ്ങല്‍ (ജോ.സെക്ര.), ഹാരിസ് മുക്രി, മുസ്തഫ മംഗലോടന്‍ (സെക്ര.), പുത്തന്‍പുര ഇബ്രാഹീം (ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."