HOME
DETAILS
MAL
കുരങ്ങിണി മലയില്‍ സംഘം ട്രക്കിങ് നടത്തിയത് വിലക്കുകള്‍ ലംഘിച്ച്
backup
March 12 2018 | 06:03 AM
ചെന്നൈ: കുരങ്ങിണി മലയില്‍ ട്രക്കിങിനെത്തിയവര്‍ വനത്തില്‍ പ്രവേശിച്ചത് വിലക്കുകള്‍ ലംഘിച്ചെന്ന് അധികൃതര്‍. ഇവിടങ്ങളില്‍ മൃഗങ്ങളുടെ അക്രമണങ്ങളും വേനല്‍ കടുത്തതിനാല്‍ കാട്ടുതീയുടെ സാന്നിധ്യവുമുള്ളതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട് പൊലിസ് വനത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, ഈ നിരോധനം മറിക്കടന്നാണ് 37 പേരടങ്ങുന്നസംഘം വനത്തില്‍ പ്രവേശിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വേനലിന്റെ കാഠിന്യം വര്‍ധിച്ചതിനെ തുടര്‍ന്ന് പുല്‍ത്തകിടികളെല്ലാം ഉണങ്ങി വരണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പശ്ചിമഘട്ടങ്ങളിലെ ചിലയിടങ്ങളില്‍ കാട്ടുതീ കഴിഞ്ഞ ദിവസമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."