HOME
DETAILS
MAL
സഹപാഠിക്ക് സ്നേഹവീടൊരുക്കി വീടിന്റെ സമര്‍പ്പണം റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു
backup
March 12 2018 | 07:03 AM
മങ്കട: സഹപാഠിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് കൂട്ടുകാരും ജീവനക്കാരുടെയും സ്നേഹ മാതൃക. പടിഞ്ഞാറ്റുമുറി ഓര്‍ഫനേജ് ടി.ടി.ഐയിലെ വിദ്യാര്‍ഥിനിക്കാണ് സഹപാഠികളും ഫസ്ഫരി ജീവനക്കാരും കുട്ടികളും പൊതുജന സഹകരണത്തോടെ ഒത്തുചേര്‍ന്ന് വീടൊരുക്കിയത്. അടിത്തറ നിര്‍മാണം മൂന്നുവര്‍ഷം മുന്‍പ് നിര്‍വഹിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രയാസം മൂലം പൂര്‍ത്തിയാക്കാനായില്ല.
വീട്ടുസാമഗ്രികളെല്ലാം ഒരുക്കി നല്കിയ വിദ്യാര്‍ഥികള്‍ അതിഥികള്‍ക്ക് വിരുന്നും നല്കി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, അധ്യാപകന് നജീബ്, മാനേജര്‍ ഡോ. അബ്ദുറഹ്മാന് മുബാറക് എന്നിവര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചു. വീടിന്റെ സമര്‍പ്പണം വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."