'സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണം'
തൊടുപുഴ: സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സാങ്കേതിക വിഭാഗം ജീവനക്കാരായി അംഗീകരിക്കാനും മറ്റ് വിഭാഗങ്ങളില്‍ നിന്നു വിഭിന്നമായ പ്രമോഷന്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ റേഷ്യോ പ്രമോഷന്‍ പരിഷ്‌കരിക്കാനും വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇ എസ് ബിജിമോള്‍എം.എല്‍.എ. ആവശ്യപ്പെട്ടു.
തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ എംപ്ലോയീസ് ഹാളില്‍ കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ഓവര്‍ ടൈം അലവന്‍സോ അധിക തസ്തികകളോ അനുവദിക്കാതെ സര്‍ക്കാര്‍ ആംബുലന്‍സുകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പീഡനം മനുഷ്യാവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതിന് ആവശ്യമായമാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എല്‍.എ. പറഞ്ഞു. ജില്ലാ പ്രസിഡന്റ് റോയി ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ. സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ജീവനക്കാരനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് ജേതാവായ ആര്‍. ബിജുമോനെ ആദരിച്ചു. ജില്ലാ സെക്രട്ടറിജി. രമേഷ് പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ സി. വി. സജി വരവ ്‌ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി. ബിനില്‍ ഡ്രൈവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് പി.എം. അശോകന്‍, സംസ്ഥാന കൗണ്‍സില്‍അംഗം സി.എ. ശിവന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി.ബോണി സംസാരിച്ചു.
ഭാരവാഹികള്‍: റഷീദ് ഇബ്രാഹിം (പ്രസിഡന്റ്) ബോണിവി, ബഷീര്‍ വി. മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍) ജി. രമേശ് (സെക്രട്ടറി) മനോജ് വി.എം., എന്‍. ഹരിദാസ് (ജോയിന്റ് സെക്രട്ടറിമാര്‍) സി.വി.സജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."