പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
തൃത്താല: ഭവന നിര്‍മാണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും മുന്‍ഗണന നല്കി തൃത്താല ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഷീഓട്ടോ, ഷീ ലോണ്ട്രി പദ്ധതികളിലൂടെ വനിതകളുടെ ക്ഷേമത്തിനും ബജറ്റ് പരിഗണന നല്‍കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദീപ ബജറ്റ് നിര്‍ദേശം അവതരിപ്പിച്ചു. 17 കോടി 14 ലക്ഷത്തി പതിനായിരത്തി അറുനൂറ്റിമുപ്പത് രൂപ വരവും, 14 കോടി 95 ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ ചിലവും, രണ്ട് കോടി 18 ലക്ഷത്തി എഴുപത്തി എട്ടായിരത്തി അറുനൂറ്റിമുപ്പത് രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഹരിത കേരള മിഷനുമായി ബന്ധപ്പെടുത്തി സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പരിപാടികളുംപൊതു ശുചിത്വ പദ്ധതികളും മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും, കൈ തൊഴില്‍ സംരംഭങ്ങള്‍ക്കും, പുതിയ റോഡുകളുടെ നിര്‍മാണത്തിനും, തെരുവിളക്കുകളുടെ വൈദ്യുതീകരണത്തിനുമെല്ലാം ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട് ക്ഷീര വികസനം, തെങ്ങ് കൃഷി, പശു ആട് വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും കൈകൊള്ളും. വനിതകള്‍ക്കായി നടപ്പിലാക്കുന്ന ഷീ ഓട്ടോയും, ഷീ ലോണ്ട്രി പദ്ധതികളാണ് ഏറ്റവും ശ്രദ്ധേയം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങള്‍, കൃഷി ആരോഗ്യ വകുപ്പ് അധികൃതര്‍, പഞ്ചായത്ത് സെക്രട്ടറി എം.ഡി. വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."