കമ്പാലത്തറയില്‍ നിന്ന് മീങ്കര ഡാമിലേക്ക് വെള്ളം വിട്ടു തുടങ്ങി
പാലക്കാട്: മുതലമടയിലെ കാമ്പ്രത്തുചള്ളയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സത്യാഗ്രഹത്തെ തുടര്‍ന്ന് കമ്പാലത്തറയില്‍ നിന്ന് ഇടതുകര കനാലിലെ കന്നിമാരി കുറ്റിക്കല്‍ചള്ളയിലെ കനാല്‍ വഴി മീങ്കരഡാമിലേക്ക് വെള്ളം വിട്ടു തുടങ്ങി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെവെള്ളം തുറന്നുവിട്ടത്. 12മണിയോടെ നെമ്മാറ എം.എല്‍.എ കെ. ബാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘം കമ്പാലത്തറയിലെത്തി.
ഉദ്യോഗസ്ഥരോട് ആവശ്യപെട്ടതനുസരിച്ച് ഏരിയില്‍ നിന്ന് ഇടത്കര കനാലിലേക്ക് ഒന്നര മീറ്റര്‍ പൊക്കത്തില്‍ വെള്ളം തുറന്നു വിട്ടു. ഇന്ന് വൈകിട്ടു വരെ മീങ്കരയിലേക്ക് വെള്ളം നല്‍കി കഴിഞ്ഞാല്‍ കമ്പാലത്തറയിലെ ജലനിരപ്പ് കുറയാനിടയുണ്ട്. ഈ മാസം പതിനഞ്ചു വരെ മാത്രമേ ആളിയാറില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്ന അളവില്‍ വെള്ളം ലഭിക്കുകയുള്ളു. അതിനുള്ളില്‍ മീങ്കരഡാം നിറച്ചില്ലെങ്കില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടാനിടയുണ്ട്. അതിനു മുന്‍പ് മീങ്കരയില്‍ വെള്ളം നിറക്കാന്‍ ജലസേചനവകുപ്പധികൃതര്‍ശ്രമിക്കുന്നുണ്ട്.ഇതിനിടയില്‍ കന്നിമാരിക്ക് താഴെ ഒന്നരയടിയോളം വെള്ളം വിടുന്നുണ്ട്. എന്നാല്‍ ഇടതുകര കനാലിലേക്ക് ഇത്തവണ വെള്ളം കിട്ടണമെങ്കില്‍ ആളിയാറില്‍ നിന്ന് ലഭിക്കാനുള്ള രണ്ട് ടി.എം.സി വെള്ളം ലഭിക്കാനുണ്ട്. അത് വാങ്ങിയെടുക്കേണ്ടി വരും. മീങ്കരയിലേക്ക് വെള്ളം തുറന്നു വിട്ടിട്ടും സമരസമിതി വീണ്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."