HOME
DETAILS
MAL
ലൈറ്റ് മെട്രോ: സര്‍ക്കാര്‍തല ഗൂഡാലോചന വി.എസ് ശിവകുമാര്‍
backup
March 12 2018 | 08:03 AM
തിരുവനന്തപുരം: ചില ഉന്നത കേന്ദ്രങ്ങളില്‍നിന്നും ലൈറ്റ്മെട്രോ പദ്ധതിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ.
സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന യു.ഡി.എഫിന്റെ രാപ്പകല്‍ ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരാര്‍ ഒപ്പിടുന്നതില്‍നിന്നും ഡി.എം.ആര്.സി. സ്വയം പിന്‍വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വാസ്തവവിരുദ്ധമാണ്. വസ്തുതകള്‍ മനസിലാക്കി ശ്രീധരനുമായി അടിയന്തിര ചര്‍ച്ച നടത്തി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു.
പി. പത്മകുമാറിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്, പി.കെ. വേണുഗോപാല്‍, ബീമാപള്ളി റഷീദ്, ടി. ബഷീര്‍, പാളയം ഉദയന്‍, ജി.എസ് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."