കരുനാഗപ്പള്ളിയില്‍ നിന്ന് കാനത്തിന് കത്ത്
കരുനാഗപ്പള്ളി : സ്വന്തം പാര്‍ട്ടി ഓഫിസിന് സ്ഥലം വാങ്ങിയതിലും വിറ്റതിലും പോലും അഴിമതി നടത്തിയെന്ന് പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റിയായ കണ്‍ട്രോള്‍ കമ്മിഷന്‍ കണ്ടെത്തിയ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. സ്വയം രാജിവെയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് അഭിമാനിക്കുന്ന കാനം രാജേന്ദ്രന്‍ കരുനാഗപ്പള്ളി എം.എല്‍.എ.യുടെ രാജി ചോദിച്ചു വാങ്ങുവാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 കത്തുകള്‍ അയച്ചു.
ഇത്തരക്കാരനെ ചുമക്കേണ്ട ആവശ്യം കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ക്കില്ലാത്തതിനാല്‍ എത്രയും വേഗം എം.എല്‍.എ.യുടെ രാജി ചോദിച്ചു വാങ്ങുവാന്‍ കാനം രാജേന്ദ്രന്‍ തയാറാകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി.എസ്.വിനോദ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ഒ.കണ്ണന്‍ അധ്യക്ഷനായി. രതീഷ് പട്ടശ്ശേരി, എ. ഷാനവാസ്, എസ്.അനൂപ്, എ.ഷാനവാസ്, എച്ച്.എസ്.ജയ്ഹരി, അരുണ്‍രാജ് കുറുങ്ങപ്പള്ളി, വരുണ്‍ ആലപ്പാട്, വൈ.നാസിം, സിംലാല്‍, അനീഷ് മുട്ടാണിശ്ശേരില്‍, ഇജാസ്, ഹരിക്കുട്ടന്‍, ബീലാല്‍, മുകേഷ്, വിഷ്ണു, അനന്തുമുരളി കത്തയക്കല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."