ആദിവാസികളെ മറ്റൊരു മുത്തങ്ങയിലേക്ക് തള്ളിവിടരുത്
കോഴിക്കോട്: ആദിവാസികളെ മറ്റൊരു മുത്തങ്ങയിലേക്ക് തള്ളിവിടരുതെന്നും അവരെ മാവോയിസ്റ്റുകളുടെ കൈകളിലേക്ക് കൊടുക്കരുതെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
മേധാ പട്കര്‍, സുഗതകുമാരി, എം.ജി.എസ് നാരായണന്‍, ബി.ആര്‍.പി ഭാസ്‌കര്‍, സച്ചിദാനന്ദന്‍, സാറാ ജോസഫ്, കെ. വേണു, കാളീശ്വരം രാജ്, കെ.ജി ശങ്കരപിള്ള, ബി. രാജീവന്‍, പി. സുരേന്ദ്രന്‍, ടി.ടി ശ്രീകുമാര്‍, സി.ആര്‍ പരമേശ്വരന്‍, ജെ. ദേവിക, പി.കെ പാറക്കടവ്, സിവിക് ചന്ദ്രന്‍, നീലന്‍, ഖദീജാ മുംതാസ് തുടങ്ങി അന്‍പതിലധികം പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.
എസ്.കെ.ജെ.എം ജില്ലാ സമ്മേളനം: രജിസ്‌ട്രേഷന്‍ ലോഞ്ചിങ് നാളെ
കോഴിക്കോട്: എസ്.കെ.ജെ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 16, 17 തിയതികളില്‍ നടക്കുന്ന പ്രതിനിധി ക്യാംപിലേക്കുള്ള രജിസ്‌ട്രേഷന്‍ ലോഞ്ചിങ് നാളെ രാവിലെ 10ന് നടക്കും. സമസ്ത ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."