അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ പീഡിപ്പിക്കുന്നതായി പരാതി
പടിഞ്ഞാറങ്ങാടി: പറക്കുളത്ത് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മുതലാളിമാര്‍ വേതനം നല്‍കാതെ പീഡിപ്പിക്കുന്നതായി പരാധി.
പറക്കുളത്തെ വ്യവസായ പാര്‍ക്കിലെ ആരോണ്‍ എന്ന കോപ്പര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നത്. കടകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനും മറ്റുമായി വരുന്ന തൊഴിലാളികളാണ് അവരുടെ ദുരവസ്ഥ കടയിലുള്ളവരോട് പങ്ക് വച്ചത്.
മുതലാളിമാര്‍ കമ്പനിയിലേക്ക് വരുന്നില്ലെന്നും, പണം നല്‍കുന്നില്ലെന്നും ഭക്ഷണത്തിനുളള പൈസ പോലും നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. നാട്ടിലേക്ക് പോകാനോ ഫോണില്‍ റീച്ചാര്‍ജ് ചെയ്യാനോ പണമില്ലാത്ത അവസ്ഥയാണിപ്പോഴെന്നും അവര്‍ പറഞ്ഞു.
തൃത്താല പൊലിസില്‍ പരാതിപ്പെടാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."