മജ്‌ലിസുന്നൂര്‍ ജില്ലാ ആത്മീയ സമ്മേളനം; 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു
കൊച്ചി: മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പ്രമുഖ സൂഫീ പണ്ഡിതന്‍ ശൈഖുന ചെറുവളൂര്‍ ഉസ്താദ് തുടങ്ങിയ മഹത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ഏപ്രില്‍ ഏഴിന് പെരുമ്പാവൂര്‍ വെസ്റ്റ് മുടിക്കല്‍ ജുമാ മസ്ജിദിനു സമീപം നടക്കുന്ന മജ്‌ലിസുന്നൂര്‍-ജില്ലാതല ആത്മീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
എസ്.വൈ.എസ് ഉറവ് റിലീഫ് സെല്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം .ഇ.എസ് ഹസ്സന്‍ ഫൈസി മുഖ്യ രക്ഷാധികാരിയായി 313 അംഗ സ്വാഗത സംഘത്തിനാണ് രൂപം നല്‍കിയത്്. എന്‍.കെ.മുഹമ്മദ് ഫൈസി, (ചെയര്‍മാന്‍) ബക്കര്‍ഹാജി, പള്ളിക്കര (വര്‍ക്കിംഗ് ചെയര്‍മാന്‍), മുട്ടം അബ്ദുള്ള (ജനറല്‍ കണ്‍വീനര്‍) സി.എം. അബ്ദുല്‍ റഹ്മാന്‍ കുട്ടി (വര്‍ക്കിംഗ് കണ്‍വീനര്‍), അബു, കാനാംപറമ്പ് (ട്രഷറര്‍) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികള്‍. സബ്കമ്മിറ്റി ഭാരവാഹികള്‍: പ്രോഗ്രാം കമ്മിറ്റി ചെര്‍മാന്‍ എ.എം പരീദ് ഹാജി, ജ.കണ്‍വീനര്‍ പി.എ.പരീദ് കുഞ്ഞ്, ഫൈനാന്‍സ ്കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് മറ്റപ്പിള്ളി, ജ.കണ്‍വീനര്‍ യൂസുഫ് ഹാജി തമ്മനം, പബ്ലിസിറ്റി ചെയര്‍മാന്‍ മുഹമ്മദാലി, ജ.കണ്‍വീനര്‍ കബീര്‍ മുട്ടം, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ വീ.കെ.മുഹമ്മദ് ഹാജി എടയപ്പുറം, ജ.കണ്‍വീനര്‍ അനസ് താഴത്താന്‍, സപ്ലിമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ ദാരിമി, ജ.കണ്‍വീനര്‍ മുഹമ്മദ് ഹസീം, വാളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ജബ്ബാര്‍ ബാഖവി, വൈ.ക്യാപ്റ്റന്‍ ടി.എഷാജഹാന്‍.
സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി സി.എം.അലിക്കുഞ്ഞ് മൗലവി, ഐ.ബി.ഉസ്മാന്‍ ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.എം.ശംസുദ്ദീന്‍ ഫൈസി, ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, ശഫീഖ് തങ്ങള്‍, മാടവന മന്‍സൂര്‍ ഹാജി, എം.എം.അബൂബക്കര്‍ ഫൈസി, കെ.എം.ബഷീര്‍ ഫൈസി, അഷ്‌റഫ് ബാഖവി, ഐരൂര്‍ പാടം, ഹാരിസ് ഖാസിമി, പി.എം.ഫൈസല്‍, കെ.കെ.ഇബ്രാഹിം ഹാജി എന്നിവരെ തെരഞ്ഞെടുത്തു. മാറംപള്ളി എസ്.വൈ.എസ് ഉറവ് റിലീഫ് സെല്ലില്‍ നടന്ന സ്വാഗത സംഘം യോഗത്തിന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസ്സന്‍ ഫൈസി ഉസ്താദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സയ്യിദ് ശറഫുദ്ദീന്‍ തങ്ങളുടെ ദുആയോടെ ആരംഭിച്ച യോഗത്തില്‍ എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എ.എം പരീദ് ഹാജി, ജംഇയ്യത്തുല്‍ ഖുത്തബാഅ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് ബാഖവി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ ഫൈസി വണ്ണപ്പുറം, ജ.സെക്രട്ടറി അബ്ദുസ്സമദ് ദാരിമി, എസ്.കെ.എസ്.എസ്.എഫ്.മുന്‍ ജില്ലാ പ്രസിഡന്‍ ഷഫീഖ് തങ്ങള്‍, കെ.കെ.ഇബ്രാഹിം ഹാജി, ഷിഹാബുദ്ദീന്‍ അമാനി, മുട്ടം അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. എസ്.വൈ.എസ് ജില്ലാ ജ.സെക്രട്ടറി സി.എം.അബ്ദുല്‍ റഹ്മാന്‍ കുട്ടി സ്വാഗതവും.പബ്‌ളിസിറ്റി കണ്‍വീനര്‍ ടി.എച്. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."