സുരക്ഷയാണ് പ്രധാനം; വിമാനകമ്പനികളുടെ സര്‍വീസ് റദ്ദാക്കിയതിനെ കുറിച്ച് മന്ത്രി
ന്യൂഡല്‍ഹി: യാത്രക്കാരുടെ ജീവന്റെ സുരക്ഷയാണ് ആദ്യം പ്രധാനം. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അതുകൊണ്ടാണ് ഗോ എയര്‍, ഇന്‍ഡിഗോ വിമാനകമ്പനികളുടെ സര്‍വീസുകള്‍ റദ്ദാക്കുവാന്‍ നിര്‍ദേശം നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ജിന്‍ തകരാറുകളുള്ള വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. പി.ഡബ്യു 1100 എന്‍ജിനുകളാണ് ഇവയില്‍ പ്രധാനം. ഗോ എയറും ഇന്‍ഡിഗോയും ഇത്തരം എന്‍ജിനുകളാണ് തങ്ങളുടെ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. ഇവയുടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജിന്‍ തകരാറുകളെ തുടര്‍ന്ന് ഇന്‍ഡിഗോയും ഗൊ എയറും 65 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഗോ എയര്‍ 18 സര്‍വീസുകളാണ് റദ്ദാക്കിയത്.
വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലതും കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."