സഫീറിന്റെ കൊലപാതകം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനും എം.എസ്.എഫ് പ്രവര്‍ത്തകനുമായ സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ പിടിയിലാവുന്ന പ്രതികളുടെ എണ്ണം ഒന്‍പതായി. കച്ചേരിപ്പറമ്പ് മേലേപീടിയേക്കല്‍ സഫീര്‍ എന്ന കൊച്ചു (28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), കുന്തിപ്പുഴ ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി എന്‍. മുരളീധരന്, സി.ഐ ദീപക് കുമാര്‍, എസ്.ഐ റോയ് ജോര്‍ജ്, സി.പി.ഒമാരായ ഷാഫി, പ്രിന്‍സ്, മോഹന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഫെബ്രുവരി 25ന് രാത്രി 9മണിയോടെ കോടതിപ്പടിയിലെ സഫീറിന്റെ കടയിലാണ് കൊലപാതകം നടന്നത്. സംഭവ ദിവസം കൊലപാതകത്തിന് മുന്‍പ് പരിസരം വീക്ഷിക്കുകയും അക്രമി സംഘം കടയ്ക്കകത്ത് കയറിയപ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തവരാണിവരെന്ന് പൊലിസ് പറഞ്ഞു. കേസില്‍ നേരത്തെ കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്ഡന് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന് (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ്.പി എന്ന അപ്പുട്ടന് (24), ഓട്ടോ ഡ്രൈവര്‍ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ വീട്ടില്‍ സൈഫ് അലി എന്ന സൈഫു (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."