ഭാരത് ജ്യോതി അവാര്‍ഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: 2018 ലെ ഭാരത് ജ്യോതി അവാര്‍ഡിന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയതാണ് ഭാരത് ജ്യോതി അവാര്‍ഡ്. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഇന്ത്യക്കാര്‍ക്കാണ് വര്‍ഷം തോറും ഭാരത് ജ്യോതി അവാര്‍ഡുകള്‍ നല്കി വരുന്നത്.
രാഷ്ട്രീയം, ശാസ്ത്ര - സാങ്കേതികം, വിദ്യാഭ്യാസം, വ്യവസായം, കലാ - സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം എന്നി മേഖലകളിലെ സവിശേഷമായ സംഭാവനകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. മദര്‍ തെരേസ, മുന്‍ വൈസ് പ്രസിഡന്റ് ബി.ഡി. ജെട്ടി, ജനറല്‍ ബിക്രം സിങ്, ജനറല്‍ ജെ.ജെ സിങ്, പങ്കജ് ഉദാസ്, ദേവാനന്ദ്, സുനില്‍ ദത്ത് തുടങ്ങിയ പ്രഗത്ഭരാണ് ഭാരത് ജ്യോതി അവാര്‍ഡിന് മുന്‍പ് അര്‍ഹരായിട്ടുള്ളത്.
നിയമസഭയുടെ നടത്തിപ്പിലും ഭരണ പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിലും പ്രകടിപ്പിച്ച പ്രാഗത്ഭ്യവും നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നൂതന പദ്ധതികളും കണക്കിലെടുത്തതാണ് ഇന്ത്യയിലെ നിയമസഭാ സ്പീക്കര്മാരില് നിന്ന് 2018 ലെ ഭാരത് ജ്യോതി അവാര്‍ഡിന് പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തത്.
26 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."