തുടര്‍ച്ചയായ ഏഴാം ദിവസവും സഭ ബഹളത്തില്‍ മുങ്ങി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹളത്തില്‍ മുങ്ങി. ഇതിനെ തുടര്‍ന്ന് ധനബില്‍ ഇന്നലെയും ചര്‍ച്ചെക്കെടുക്കാന്‍ സാധിച്ചില്ല. കൂടാതെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള ബില്‍ പാസാക്കാന്‍ സാധിച്ചില്ല.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കുള്ള ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ബഹളംവച്ചു. ചര്‍ച്ചക്കുള്ള അവസരം നല്‍കാമെന്നും എന്നാല്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും രാജ്യ സഭാ ചെയര്മാന് വെങ്കയ്യ നായിഡു പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങളും ആന്ധ്രാപ്രദേശിന് പ്രത്യേക പദവിക്കായി വൈ.എസ്.ആര് അംഗങ്ങളും ബഹളം നടത്തിയതിനാല്‍ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഇതേ സ്ഥിതിയായിരുന്നു ലോക് സഭയിലും .ചോദ്യോത്തര വേളയിലും ശൂന്യവേളയിലും ടി.ഡി.പി കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, ടി.ആര്.എസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് പാര്‍ലമെന്റ് ഇന്നലെ മണിക്കൂറുകളോളം നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് വീണ്ടും ആരംഭിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."