HOME
DETAILS

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അടുത്ത മാസം മുതല്‍ പുതിയ അപേക്ഷ ഫോം; വിവിധ ആവശ്യങ്ങള്‍ക്ക് ഒറ്റഫോം

  
backup
March 14 2018 | 05:03 AM

indian-passport-one-application-form

റിയാദ്: പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഫോമില്‍ അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

നിലവില്‍ പഴയ അപേക്ഷാ ഫോമിലും  പുതിയ അപേക്ഷ ഫോറത്തിലും അപേക്ഷകള്‍ സീകരിക്കുമെങ്കിലും അടുത്ത മാസം മുതല്‍ പൂര്‍ണമായും പുതിയ ഫോമില്‍ മാത്രമായിരിക്കും സേവനം ലഭ്യമാകുക .


പുതിയ അപേക്ഷാ ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യുക


മുന്‍കാലങ്ങളില്‍ പാസ്‌പോര്‍ട്ട് സംബന്ധമായ വ്യത്യസ്ത സേവനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടിയിരുന്നു. എന്നാല്‍, പുതിയ സംവിധാനനത്തില്‍ എല്ലാ സേവനങ്ങളും ഒറ്റ ഫോമിലാണ് നല്‍കുക.

തങ്ങള്‍ക്ക് ആവശ്യമുള്ള ഭാഗങ്ങള്‍ ഫോമില്‍ സെലക്ട് ചെയ്താല്‍ മതിയാകും. ഇതോടെ, വ്യത്യസ്ത അപേക്ഷ ഫോമുകള്‍ അപ്രത്യക്ഷമാകും.

നിലവില്‍ ഒരാളുടെ പാസ്‌പോര്‍ട്ട് നഷ്ട്ടപെടുക , അഡ്രസ് മാറ്റാന്‍, ഭാര്യ/ ഭര്‍തൃ പേരുകള്‍ മാറ്റല്‍, ഭേദഗതി വരുത്തല്‍, പാസ്‌പോര്‍ട്ടു കേടു വരിക, ഫോട്ടോ മാറ്റല്‍, ഒപ്പ് മാറ്റല്‍, ഇ സി ആര്‍ ഉള്ളത് ഇ സി എന്‍ ആര്‍ ആക്കല്‍, പാസ്‌പോര്‍ട്ട് പേജ് തീര്‍ന്നാല്‍ കൂടുതല്‍ പേജുള്ള പാസ്‌പോര്‍ട്ട് ലഭിക്കാന്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണമായിരുന്നു.

പുതിയ അപേക്ഷയില്‍ ആവശ്യമുള്ള സേവനങ്ങള്‍ക്ക് അപേക്ഷയില്‍ മാര്‍ക്ക് ചെയ്ത് നല്‍ക്കാന്‍ കഴിയുന്ന ഏകജാലക സംവിധാനമാണ് ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്നത്.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടാതെ മറ്റു സേവനങ്ങള്‍ക്കുള്ള അപേക്ഷ ഫോമും മാറ്റിയിട്ടുണ്ട്. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് , എന്‍ ആര്‍ ഇ സര്‍ട്ടിഫിക്കറ്റ്, പൊലിസ് ക്ലിയറെന്‍സ് സര്‍ട്ടിഫിക്കറ്റ്, സഊദി പി സി സി , ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നഷ്ട്ടപെട്ടാല്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷഫോമിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

പുതിയ മാറ്റത്തിലൂടെ കൂടുതല്‍ സുതാര്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് എംബസി അധികൃതര്‍ പറഞ്ഞു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago