റമദാനില്‍ സഊദിയിലെ പ്രത്യേക പൊതുമാപ്പ് : ജയിലുകളില്‍ പരിശോധന തുടങ്ങി
ജിദ്ദ: റമദാനോടനുബന്ധിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക പൊതുമാപ്പില്‍ മോചനത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി പല തടവുകാര്‍ക്കും മോചനത്തിന് വഴിയെരുങ്ങും.
മന്ത്രാവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, പുരാതന ചികിത്സാ കേസ്, പൊതുസുരക്ഷാ ഉദ്യോഗസ്ഥരേയും അധ്യാപകരേയും ഉന്നത സ്റ്റഡി കൗണ്‍സില്‍ അംഗങ്ങളേയും അക്രമിച്ചവര്‍, പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, മനപ്പൂര്‍വമുള്ള കൊലപാതകം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച, പിടിച്ചു പറി, മോഷണം, കുടുംബങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന യുവതികള്‍ക്കും മറ്റും അഭയം നല്‍കല്‍, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ആഭിചാരക്രിയ, പെണ്‍വാണിഭം, കുട്ടികളേയും അംഗംപിരിമിതരേയും ഉപദ്രവിക്കല്‍, ബിനാമി ബിസ്‌നസ്, വ്യാജ വസ്തുക്കള്‍ വില്‍പന നടത്തല്‍, പണം വെളുപ്പിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ തട്ടിപ്പു നടത്തല്‍, ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും നിര്‍മിക്കല്‍, വണ്ടിച്ചെക്ക് നല്‍കല്‍, തുടങ്ങിയവര്‍ക്ക് ഇപ്രാവിശ്യം പൊതുമാപ്പില്‍ ആനുകൂല്യം ലഭിക്കില്ല.
എന്നാല്‍ വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷാ കാലാവധി തീരാന്‍ ഒരുവര്‍ഷമോ അതില്‍ കുറവോ ബാക്കിയുള്ളവര്‍ക്ക് അവരെയും പരിഗണിക്കാണ് സാധ്യതയുണ്ടെന്നും ഗവണ്‍മെന്റ് വൃതങ്ങള്‍ അറിയിച്ചു.
റോഡപകടങ്ങളിലും മറ്റും ഉള്‍പ്പെട്ട് ജയിലിലകപ്പെടുകയും ഇതുമായി ബന്ധപ്പെട്ട ദിയ സംഖ്യ നല്‍കിയവര്‍, നിയമംലഘനങ്ങളുലടെ പേരില്‍ പിടിക്കപ്പെടുകയും അഞ്ചു ലക്ഷം റിയാലില്‍ കുടാത്ത സംഖ്യ പിഴ വിധിക്കുകയും ചെയ്തവര്‍ക്കും രാജാവിന്റെ ഇളവ് ലഭിക്കും.
പൊതുമാപ്പില്‍ അര്‍ഹരായ സ്വദേശികളെ മോചിപ്പിക്കുകയും വിദേശികളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയുമാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."