ഡയാലിസിസ് സെന്ററിനായി കൈകോര്‍ത്ത് പ്രവാസി സമൂഹം
താമരശ്ശേരി: ഗവ.താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സെന്ററിനെ സഹായിക്കാന്‍ പ്രവാസി സമൂഹം രംഗത്ത്. മൂന്നു വര്‍ഷം കൊണ്ട് ഡയാലിസിസ് സെന്ററിന് ഉണ്ടണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനും ഒരു ഷിഫ്റ്റ് കൂടി സെന്ററില്‍ ആരംഭിക്കുന്നതിനായി ഡയാലിസിസ് വെല്‍ഫയര്‍ കമ്മിറ്റി ഏതാനും ദിവസമായി ജനകീയ ധനസമാഹരണ പരിപാടി ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രവാസി പ്രതിനിധികള്‍ സഹായ ഹസതം നീട്ടിയത്. പ്രവാസികളായ നിരവധി പേര്‍ യോഗത്തിനെത്തുകയും പലരും രോഗികളെ ദത്തെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രവാസികളുടെ സഹകരണത്തോടെ ഗള്‍ഫ് മേഖലയില്‍ കമ്മിറ്റി നിലവില്‍ വരുന്നതോടെ സെന്ററിന്റെ ദൈനംദിന കാര്യങ്ങള്‍ എളുപ്പത്തില്‍ മുന്നോട്ടു കൊണ്ടണ്ടു പോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ആശുപത്രി വികസന സമിതിയും ഡയാലിസിസ് വെല്‍ഫയര്‍ കമ്മിറ്റിയും.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കാരുണ്യ ബെനവലന്റ് ഫണ്ടണ്ടില്‍ നിന്ന് അനുവദിക്കപ്പെട്ട പത്ത് ഡയാലിസിസ് മെഷീനുകളാണ് സെന്ററിനുള്ളത്.
39 രോഗികള്‍ക്ക് ദിനേന ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം സെന്ററില്‍ നിലവിലുണ്ടണ്ട്. പ്രദേശത്തെ മഹല്ല്-ക്ഷേത്ര-പള്ളി കമ്മിറ്റികള്‍ ഉള്‍പ്പെടെ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് അന്ന് സെന്ററിന്റെ കെട്ടിടമുള്‍പ്പെടെയുള്ള സൗകര്യമൊരുക്കാനായത്. ഈ മാസം 20-ന് വൈകിട്ട് നാലിന് മഹല്ല്-ക്ഷേത്ര-പള്ളി കമ്മിറ്റികളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ടണ്ട്. ഡയാലിസിസ് സെന്ററിനായി കൂടത്തായി ഗ്ലോബല്‍ കെ.എം.സി.സി സ്വരൂപിച്ച ഒന്നാം ഘട്ട ഫണ്ട് ഭാരവാഹികള്‍ കൈമാറി.
എ. അരവിന്ദന്‍ അധ്യക്ഷനായി. മുന്‍ എം.എല്‍.എ. വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, ഹാജറ കൊല്ലരുകണ്ടി, ഡോ. സി.പി അബ്ദുല്‍ ജമാല്‍, സി.ടി ടോം, എ. രാഘവന്‍, എ.പി ഹുസ്സയിന്‍, ഗിരീഷ് തേവള്ളി, പി.എസ്. മുഹമ്മദലി, ടി.ആര്‍. ഓമനക്കുട്ടന്‍, പി.ടി. ബാപ്പു, റഷീദ് സെയിന്‍, സി. ഹുസൈന്‍, കരീം ചെമ്പ്ര, എ.കെ ലത്തീഫ് തച്ചംപൊയില്‍, എന്‍.പി. റസാഖ് മാസ്റ്റര്‍, മഞ്ജിത കുറ്റിയാക്കില്‍, സുബൈര്‍ വെഴുപ്പൂര്‍, എ.ടി. ഹാരിസ്, റാഷി താമരശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."