പൂനൂര്‍ ടൗണ്‍ ഇനി പുതിയ ട്രാഫിക് പരിഷ്‌കാരത്തില്‍
താമരശ്ശേരി: പൂനൂര്‍ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വികസന സമിതിയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങി. ഉണ്ണികുളം പഞ്ചായത്ത്, പൊലിസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂനിയനുകള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണ് വികസന സമിതി.
പഴയപാലം റോഡ് വണ്‍വേയാക്കി.കോളിക്കല്‍-തേക്കുംതോട്ടം ഭാഗത്ത് നിന്ന് പൂനൂരിലേക്ക് വരുന്ന ഓട്ടോറിക്ഷകള്‍ ഇനി ചീനിമുക്ക് വഴി ടൗണില്‍ പ്രവേശിക്കും. പഴയപാലം റോഡില്‍ വൈകിട്ട് നാലുമുതല്‍ എട്ടുമണിവരെ വലിയ ലോറികള്‍ നിര്‍ത്തി ലോഡ് ചെയ്യുന്നത് ഒഴിവാക്കും. ഹെവി വാഹനങ്ങള്‍ക്ക് പഴയപാലത്തിലൂടെയുള്ള യാത്രാനിരോധനം തുടരും. പൂനൂര്‍-മഠത്തുംപൊയില്‍ റോഡില്‍ വലതുഭാഗത്ത് എല്‍.പി സ്‌കൂള്‍ റോഡ് വരെയും ടൗണില്‍ പൊന്‍മാളിക മുതല്‍ ബസ് സ്റ്റോപ്പ് വരെയും നോ-പാര്‍ക്കിങ് ഏരിയാക്കി. എം.പി റോഡില്‍ ലെഗ്‌സോണ്‍ മുതല്‍ സെലക്ട് വരെയുള്ള ഭാഗത്ത് ഓട്ടോ സ്റ്റാന്റാക്കി മാറ്റി. ബാക്കി ഭാഗത്ത് നേരത്തെ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ ബോധവല്‍കരണ ബോര്‍ഡുകള്‍ ടൗണില്‍ സ്ഥാപിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് പ്രഖ്യാപനം നടത്തി.
എ.കെ ഗോപാലന്‍ അധ്യക്ഷനായി. സബ് ഇന്‍സ്‌പെക്ടര്‍ ശ്യാംജിത്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് മുഹമ്മദലി, സി.കെ അസീസ്ഹാജി, കെ. അബൂബക്കര്‍ മാസ്റ്റര്‍, പി.പി ഗഫൂര്‍, താര അബ്ദുറഹിമാന്‍ ഹാജി, പി.എസ് മുഹമ്മദലി, കെ.ജി രവി, ഇ. മുജീബ്, കെ. മനോജ്, കെ. ഷുക്കൂര്‍, പുല്ലടി റസാഖ് പി, സി.പി കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."