തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ചെമ്പരിക്ക ഖാസിയെക്കുറിച്ച് പ്രബന്ധം
കാസര്‍കോട്: തുര്‍ക്കിയിലെ കൊനിയയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഇത്തവണ കേരളത്തിലെ വിഖ്യാത പണ്ഡിതനും സൂഫിവര്യനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയെക്കുറിച്ചുള്ള പ്രബന്ധവും.
ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച അപൂര്‍വ വ്യക്തികളെ പരിചയപ്പെടുത്തുന്ന സിംപോസിയത്തിലാണ് കേരളത്തില്‍ നിന്നുള്ള ഈ പണ്ഡിതനെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കുന്നത്. കേരളത്തിലെ ഇസ്‌ലാമിക മതരംഗത്ത് അദ്ദേഹം സമര്‍പ്പിച്ച സംഭാവനകളാണ് പ്രബന്ധ വിഷയം.
ഇസ്താംബൂളിലെ സക്കരിയ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ ഇസ്ഹാഖ് ഇര്‍ശാദി ഹുദവിയാണ് വ്യത്യസ്തമായ ഈ പേപ്പര്‍ അവതരിപ്പിക്കുന്നത്. ഇസ്താംബൂളിലെ സക്കരിയ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ഥി കൂടിയാണ് ഇദ്ദേഹം. ചെമ്പരിക്ക ഇബ്‌റാഹീം - ഖൈറുന്നിസ ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."