സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: സംസ്ഥാന-കേന്ദ്ര സര്‍വിസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശം.
പേഴ്സനല്‍ ആന്‍ഡ് ട്രെയിനിങ്ങ് വകുപ്പ് ഇതിനായുള്ള ശുപാര്‍ശ മുന്നോട്ടുവയ്ക്കണമെന്നും പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്‍ക്ഷാമം കുറക്കാനാകുമെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. പേഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം നിര്‍മിക്കുന്നത്.
7000 ഉദ്യോഗസ്ഥരുടെയും 20,000 സൈനികരുടേയും കുറവ് നിലവില്‍ സൈന്യത്തിലുണ്ട്. നാവിക സേനയിലും വ്യോമസേനയിലും 150 ഉദ്യോഗസ്ഥരുടെയും 15,000 വീതം സൈനികരുടെയും കുറവുണ്ട്.
നിര്‍ബന്ധിത സൈനിക പരിശീലനം നല്കിയാല് സംസ്ഥാന-കേന്ദ്ര സര്‍വിസുകളില്‍ കാര്യക്ഷമമായ സേവനം നല്‍കാനാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."