അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. വൈ.എസ്.ആർ കോൺഗ്രസും ടി.ഡി.പിയുമാണ് നോട്ടിസ് നൽകിയത്. മോദി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ നീക്കമാണിത്.
50 എം.പിമാരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പരിഗണിക്കാൻ വേണ്ടത്. പതിനാറ് എം.പിമാരാണ് ലോക്‌സഭയിൽ ടി.ഡി.പിക്കുള്ളത്. വൈ.എസ്.ആർ കോൺഗ്രസിന് ഒമ്പത് എം.പിമാരും. തൃണമൂൽ, ബി.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ പിന്തുണ തേടും. അതിനിടെ ശിവസേന എൻ.ഡി.എയെ കൈവിടുമെന്ന് സൂചനയുണ്ട്. അങ്ങിനെയെങ്കിൽ എൻ.ഡി.എയുടെ അംഗബലം 315ൽ നിന്ന് 297 ആയി കുറയും.
ടി.ഡി.പി എന്‍.ഡി.എ വിട്ടു
പ്രമേയം സർക്കാറിനെ ബാധിക്കില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. അതേസമയം, സർക്കാറിനെ ചർച്ചയിലൂടെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞേക്കും.
കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് തെലുഗുദേശംപാർട്ടി (ടി.ഡി.പി). ഇന്ന് രാവിലെയാണ് ടി.ഡി.പി മുന്നണിബന്ധം വേർപെടുത്തിയതായി അറിയിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."