കേരളത്തില്‍ ആര്‍.എസ്.എസിന്റെ അംഗബലം കൂടി: കഴിഞ്ഞവര്‍ഷം ചേര്‍ന്നത് 7000 പുതിയ അംഗങ്ങള്‍
കൊച്ചി: കേരളത്തില്‍ ആര്‍.എസ്.എസിന്റെ അംഗബലം കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അംഗത്വത്തില്‍ ഏഴു ശതമാനം വര്‍ധനയാണുണ്ടായതെന്ന് ആര്‍.എസ്.എസ് പ്രാന്ത് കാര്യവാഹ് പി ഗോപാലന്‍കുട്ടി പറഞ്ഞു. 'ജോയിന്‍ ആര്‍.എസ്.എസ്' ഓണ്‍ലൈന്‍ ക്യാംപയിനിലൂടെ പുതിയ തലമുറയെ കൂടുതല്‍ അംഗങ്ങളായി കണ്ടെത്താന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 1.75 ലക്ഷത്തോളം പ്രവര്‍ത്തന്മാര്‍ ആര്‍.എസ്.എസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
3000 സ്ഥലങ്ങളിലായി 4,105 ദൈനംദിന ശാഖകള്‍ നടത്തുന്നു. കഴിഞ്ഞവര്‍ഷത്തില്‍ മാത്രം 56 മണ്ഡലങ്ങള്‍ രൂപീകരിച്ചു. 1,503 ല്‍ 1,426 മണ്ഡലങ്ങളും ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങി സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ് കൂടുതലും ശാഖകള്‍ തുടങ്ങുന്നത്. ഇത്തരം മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ സി.പി.എം അനുവദിക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."