HOME
DETAILS
MAL
പശു കൊലപാതകത്തില്‍ രാജ്യത്ത് ആദ്യ വിധി: ജാര്‍ഖണ്ഡ് കൊലയില്‍ 11 പേര് കുറ്റക്കാര്‍
backup
March 16 2018 | 14:03 PM
റാഞ്ചി: ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അങ്ങിങ്ങായി പശുവിന്റെ പേരില്‍ നടന്ന കൊലപാതകത്തില്‍ ആദ്യ വിധി. ജാര്‍ഖണ്ഡില്‍ കഴിഞ്ഞവര്‍ഷം നടന്ന കൊലപാതക കേസില്‍ 11 പേര് കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
പശുവിനെ കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അലിയെ പശു സംരക്ഷണ സേന കൊലപ്പെടുത്തുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന വാന്‍ കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് വിധി. കഴിഞ്ഞവര്‍ഷം ജൂണില്‍ രാംഘഢ് ജില്ലയിലെ ബാജര്തണ്ട് ഗ്രാമത്തിലായിരുന്നു സംഭവം.
ഈമാസം 20ന് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."