മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തലശ്ശേരി: കെ.എസ്.ആര്.ടി.സി പെന്ഷന് പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, അഡൈ്വസ് മെമ്മോ ലഭിച്ച 405 പേര്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ ഉടന്‍ നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ബാരിക്കേഡ് കെട്ടി പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പൊലിസുമായി ഉന്തും തള്ളുമുണ്ടാവുകയും ഒടുവില്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരിക്കുകയും ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി.
ഇന്നലെ രാവിലെയാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മമ്പറത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഏതാണ്ട് ഒരു കിലോമീറ്ററോളം താണ്ടിയ ശേഷം കമ്പനിമെട്ടക്ക് സമീപം പൊലിസ് ബാരിക്കേഡ് ഉയര്‍ത്തി തടയുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത് പൊലിസുമായി ഏറെ നേരത്തെ ബലപ്രയോഗത്തിന ് ഇടയാക്കി. പ്രകോപിതരായ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് തലശ്ശേരി - അഞ്ചരക്കണ്ടി റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന ശേഷം പിരിഞ്ഞ് പോകുകയായിരുന്നു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജെ.രതീഷ്, ബിജു ഏളക്കുഴി, കെ.പി അരുണ്‍ സംസാരിച്ചു. തലശ്ശേരി എ.എസ്.പി ചൈത്ര തേരാസാ ജോണിന്റെ നേതൃത്വത്തില്‍ കനത്ത പൊലിസ് സന്നാഹമാണ് മാര്‍ച്ചിനെ നേരിടാന്‍ സജ്ജമാക്കിയിരുന്നത്. തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്, പാനൂര്‍ സി.ഐ വി.വി ബെന്നി കൂത്തുപറമ്പ്, കതിരൂര്‍, കണ്ണവം, ധര്‍മടം എസ്.ഐമാര്‍ ഉള്‍പ്പെടെ 100 ലേറെ പൊലിസിനെയും ജലപീരങ്കി, ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റ് എന്നിവയും സമരത്തെ നേരിടാന്‍ ഒരുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ 100 ല്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."