അട്ടപ്പാടിയില്‍ മധു അനുസ്മരണം നടത്തി
പാലക്കാട്: ആദിവാസി ദലിത് അവകാശ സമരങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പിന്നാക്ക ന്യുനപക്ഷ ദലിത് സാഹോദര്യ സമിതി ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. ഭൂ അധികാര സംരക്ഷണ സമിതിയും ആദിവാസി സംയുക്ത സമിതിയും അട്ടപ്പാടിയില്‍ സംഘടിപ്പിച്ച മധു അനുസ്മരണവും ആദിവാസി ബഹുജന സംഗമവും പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെസ നിയമവും വനാവകാശ നിയമവും അടിയന്തരമായി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഊരു മൂപ്പന്മാരുടെയും ആദിവാസി ജനതയുടെയും അഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു. പിന്നാക്ക ഐക്യം കാലത്തിന്റെ അനിവാര്യതയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു. കക്കി മൂപ്പന്‍ അധ്യക്ഷനായി. സണ്ണി എം കപിക്കാട്, ടി. എല്‍ സന്തോഷ്, കെ.കെ രമ, അജയ് കുമാര്‍, മായ പ്രമോദ്, സി.എസ് മുരളി, ബി.എം സുഹറ, എം.ബി മനോജ്, ശ്രീരാമന്‍ കൊയ്യോന്‍, ജബ്ബാര്‍ ചുങ്കത്തറ, എ മുഹമ്മദ് ഹനീഫ, വിവിധ ഊരു മൂപ്പന്മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."