HOME
DETAILS
MAL
നടപടി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍: കുമ്മനം
backup
March 18 2018 | 01:03 AM
തിരുവനന്തപുരം: പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളിലും ബാറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബാര്‍ഹോട്ടല്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരമാണ് ഇടതുമുന്നണിയുടെ ഈ തീരുമാനം.
ബാറുകളല്ല, സ്‌കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. വരുംതലമുറയോടല്ല, ബാര്‍ മുതലാളിമാരോടാണ് ഇടതുമുന്നണിക്ക് ബാധ്യതയെന്ന് തെളിഞ്ഞു.
സുപ്രിംകോടതി വിധിയുടെ പേര് പറഞ്ഞ് നാടുമുഴുവന്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തില്‍നിന്ന് ഇടതുമുന്നണി പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."