HOME
DETAILS
MAL
സഊദി ജവാസാത്തിന് പിഴയായി ലഭിച്ചത്. 10.18 കോടി റിയാല്‍
backup
March 18 2018 | 01:03 AM
ജിദ്ദ: കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സഊദിയിലെ പാസ്പോര്‍ട്ട് വിഭാഗമായ ജവാസാത്തിന് പിഴ ഇനത്തില്‍ ലഭിച്ചത് 10 കോടി 18 ലക്ഷം റിയാല്‍. ഇഖാമ, തൊഴില്‍ നിയമലംഘകര്‍, അതിര്‍ത്തി നിയമം പാലിക്കാത്തവര്‍ എന്നിവരില്‍ നിന്നാണ് ഇത്രയും സംഖ്യ പിഴ ഇനത്തില്‍ ലഭിച്ചതെന്ന് ജവാസാത്ത് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ ഒരു കോടിയും നാലാം മാസത്തില്‍ 1.3 കോടിയും പിഴ ഇനത്തില്‍ മാത്രം ലഭിച്ചതായും ട്വിറ്റര്‍ വിജഞാപനത്തില്‍ അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വേദികളും സഹകരിച്ചാണ് നിയമ ലംഘകര്ക്കെതിരേയുള്ള പരിശോധനയും കാംപയിനും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."