HOME
DETAILS

റിയാദില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസം: 69 പേര്‍ നാട്ടിലേക്ക് യാത്രതിരിച്ചു

  
backup
March 18 2018 | 01:03 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4



റിയാദ്: നാലുമാസം ശമ്പളം ലഭിക്കാതെ റിയാദില്‍ കുടുങ്ങിയ 85 തൊഴിലാളികളില്‍ 69 പേര്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ബാക്കി 26 പേര്‍ ഈ ആഴ്ച തന്നെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. റിയാദിലെ ചാരിറ്റി ഓഫ് പ്രവാസി കൂട്ടായ്മയുടെ ശ്രമഫലമായാണ് റിക്രൂട്ടിങ് ഏജന്‍സി വഴി സഊദിയിലെത്തി കബളിപ്പിക്കപ്പെട്ട തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുന്നത്.
നാലുമാസം മുന്‍പാണ് ഇവര്‍ റിയാദിലെത്തിയത്. പിന്നീട് ദമാം, ജുബൈല്‍, എന്നിവിടങ്ങളില്‍ കൊണ്ടുപോയി വിവിധ പ്ലാന്റുകളില്‍ രണ്ടര മാസം കരാറുകാര്‍ തൊഴിലെടുപ്പിച്ചു. എന്നാല്‍ ശമ്പളംനല്‍കാതെ കബളിപ്പിക്കുകയായിരുന്നു. വഞ്ചന മനസിലാക്കിയ തൊഴിലാളികള്‍ ഇന്ത്യയിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ റിയാദിലെ കമ്പനിയുമായി സംസാരിച്ചു. കരാര്‍ കമ്പനികള്‍ പണം നല്‍കാത്തതിനാലാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ റിക്രൂട്ടിങ് ഏജന്‍സി ഇവരെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
എന്നാല്‍, നാട്ടിലേക്ക് അയക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും ചെലവായ പണം നഷ്ടപരിഹാരമായി ലഭിക്കണമെന്ന് റിയാദിലെ കമ്പനിയും അറിയിച്ചത്തോടെ പ്രശ്‌നം സങ്കീര്‍ണമായി. ഇതോടെ ഏജന്‍സി ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയായിരുന്നു. വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ റിയാദിലെ ചാരിറ്റി ഓഫ് പ്രവാസി എന്ന സംഘടനയെ ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ധാരണയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago