കാട്ടുതീ ദുരന്തം: ഒരാള്‍കൂടി മരിച്ചു, മരണം 17 ആയി
തൊടുപുഴ: കുരങ്ങിണിയിലെ കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മധുരയില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. 60 ശതമാനം പൊള്ളലേറ്റ ഈറോഡ് സ്വദേശി ആര്. സതീഷ്കുമാറാണ് മരിച്ചത്.
80 ശതമാനത്തിലേറെ പൊള്ളലേറ്റ മൂന്നോളംപേര് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നാണു വിവരം.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നും സ്കൂളുകളില്‍ നിന്നുമുള്ള ട്രക്കിങ് സംഘമാണ് കാട്ടുതീയില്‍ പെട്ടത്. 40 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊളുക്കുമലയില്‍ നിന്നും കാല്‍നടയായി കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണിയിലേയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ എല്ലാ വനമേഖലയിലും കാട്ടുതീ ശക്തമാണ്. ഇതറിയാതെയാണ് ഈ സാഹസിക സംഘം ഇവിടെയെത്തിയത്. ഈ പ്രദേശത്ത് ശക്തമായ കാറ്റു വീശിയതോടെ നാലു ഭാഗത്തു നിന്നും തീ പടര്‍ന്നതോടെ ഇതിനുള്ളില്‍ പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."