അമിതവേഗം തടയാന്‍ പുതിയ സംവിധാനവുമായി വാഹന വകുപ്പ്
മലപ്പുറം: ദേശീയ പാതയിലെ കാമറ കാണുമ്പോള്‍ മാത്രം വേഗത കുറച്ച് നല്ലപിള്ള ചമയുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് പിഴയൊടുക്കാനുള്ള നോട്ടിസ് പ്രിന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങളുടെ കൈകളിലുമെത്തും.
ഇത്തരക്കാരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന വകുപ്പ്. അടുത്തടുത്ത കാമറകള്‍ക്കിടയിലെ വാഹനത്തിന്റെ വേഗത കണക്കാക്കിയാണ് പിഴ ഈടാക്കുക. 400 രൂപയാണ് പിഴ. സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ വേഗപരിധി 80ല്‍ നിന്ന് 90 കിലോമീറ്ററായി ഉയര്‍ത്തും.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണെങ്കില്‍ വിവരം പൊലിസിന് സന്ദേശമായി ലഭിക്കുകയും ചെയ്യും. ഇതിനായി പൊലിസ് അന്വേഷണത്തിലുള്ള വാഹനങ്ങളുടെ നമ്പറുകള്‍ മുന്‍കൂട്ടി വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലെ സെര്‍വറില്‍ രേഖപ്പെടുത്തും. ഇത് നിയന്ത്രിക്കുന്നതിനായി പ്രത്യേകം കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. കെല്‍ട്രോണാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്. പദ്ധതി പ്രാരംഭഘട്ടത്തില്‍ വാളയാര്‍-വടക്കാഞ്ചേരി ദേശീയപാതയിലാണ് നടപ്പാക്കുന്നത്.
വാളയാര്‍ മുതല്‍ വടക്കാഞ്ചേരി വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.
രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു കാമറ എന്നനിലയില്‍ 37 കാമറകളാണ് സ്ഥാപിക്കുന്നത്. ഒന്നര മാസത്തിനകം കാമറ പ്രവര്‍ത്തിച്ചുതുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."