HOME
DETAILS

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ ഇന്നു മുതല്‍; തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

  
backup
March 19, 2018 | 2:58 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d-2

 

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇന്നു കുറ്റിപ്പുറത്തുനിന്ന് ആരംഭിക്കും. ഇന്നു മുതല്‍ നടക്കാനിരിക്കുന്ന സര്‍വേ നടപടികള്‍ തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളെ മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കുറ്റിപ്പുറത്ത് അധികൃതര്‍ നടത്തിയ യോഗം പ്രഹസനമായി.
യോഗത്തില്‍നിന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഇറങ്ങിപ്പോയി. വിശദീകരണ യോഗത്തില്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നിരവധി കുടുംബങ്ങള്‍ ബഹളംവച്ചു. എന്നാല്‍, ഇവരെ ശാന്തരാക്കുന്നതരത്തിലുള്ള നടപടികള്‍ യോഗത്തിലുണ്ടായില്ല. യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ളവര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറായില്ലെന്നും പകരം ഇരകളുടെ മേല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇന്നു രാവിലെ പത്തിനു റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്നാണ് സര്‍വേ നടപടികള്‍ ആരംഭിക്കുക. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. നിര്‍ദിഷ്ട ദേശീയപാത അലൈന്‍മെന്റ് മാപ്പ് അനുസരിച്ചുള്ള സ്ഥലങ്ങളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നു മുതല്‍ നടക്കുന്നത്. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കും.
ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറൂവെന്നു റവന്യൂ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍വേ നടപടികള്‍ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1956 ലെ നാഷനല്‍ ഹൈവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അധികൃതരുടെ നിലപാട് ഇരകളെ ദ്രോഹിക്കുന്നതാണ്. 2013 ലെ നാഷനല്‍ ഹൈവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ഇരകള്‍ക്കു മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago
No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  9 hours ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  10 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  10 hours ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  10 hours ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  10 hours ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  11 hours ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  11 hours ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  11 hours ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  11 hours ago