ഇഞ്ചിക്ക് വിലത്തകര്‍ച്ച; ദുരിതത്തിലായി കര്‍ഷകര്‍
ചിറ്റൂര്‍: ചിറ്റൂര്‍ താലൂക്കില്‍ ഒന്‍പത് പഞ്ചായത്തുകളിലായി 380 ഹെക്ടര്‍ പ്രദേശത്താണ് ഇഞ്ചി കൃഷി ഇത്തവണ നടത്തിയിട്ടുള്ളത്. ഇതില്‍ 60 ശതമാനവും പാട്ട കര്‍ഷകരാണ്. ഇത്തവണ ഇഞ്ചിക്ക് വിലത്തകര്ച്ചയുണ്ടായതിനാല് വന്‍ തുക പാട്ടത്തിനു നല്കിയ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
നിലവില്‍ 20- 35 രൂപയാണ് ഇഞ്ചിയുടെ വില. ഉല്പാദന ചിലവ് പോലും കിട്ടാത്ത അവസ്ഥയിലായ കര്‍ഷകര്‍ ചുക്കിലേക്കാണ് നീങ്ങുന്നത്. വിളവെടുത്ത ഇഞ്ചി പാകപ്പെടുത്തി ചുക്കാക്കിയാല്‍ കിലോ ചുക്കിന് 100- 110 രൂപ ലഭിക്കും.
കഴിഞ്ഞ വര്‍ഷത്തേക്കള്‍ ഇത്തവണ വിളവ് സാമാന്യം 35 ശതമാനം കുറവ് ഉണ്ടായതാണ് ചുക്കിനും ഇഞ്ചിക്കും വില കുറയാന്‍ കാരണമായത്.
ആരോഗ്യമില്ലാത്ത ഇഞ്ചി ചുക്ക് എന്നിവക്ക് മാര്‍ക്കറ്റില്‍ വില തകര്‍ച്ചയുണ്ടാകുമെന്ന് ഇഞ്ചി കര്‍ഷകനായ മാത്യൂ പറവൂര്‍ പറയുന്നു. മഴയില്ലാത്തതും രോഗം വര്‍ധിച്ചതുമാണ് വിളവ് കുറയാനുള്ള കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതിവര്‍ഷം ഏക്കറിന് 50,000-75,000 രൂപ വരെ പാട്ടം നല്‍കിയാണ് ഇഞ്ചി വിളവിറക്കുന്നത്. കളപുരയുണ്ടെങ്കില് പാട്ട തുക വര്‍ധിക്കുമെന്ന് ശിവന് പെരുമ്പാവൂര്‍ പറയുന്നു.
വേനലില്‍ വിളയുണക്കം ബാധിച്ച ഇഞ്ചി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പാട്ടകര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."